വയനാട് കൊളവയലില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാക്കള്‍, കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ പൊലീസിനെ ആക്രമിച്ചു. മീനങ്ങാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. പ്രതികളായ ബസ് ഡ്രൈവര്‍ ശരത്തിനെയും സുഹൃത്ത് വിഷ്ണുപ്രകാശിനെയും അറസ്റ്റ് ചെയ്തു. കൊളവയല്‍ മാനിക്കുനിയിലെ ഒരു വീട്ടില്‍ രാവിലെ അതിക്രമിച്ച് കയറിയ യുവാക്കള്‍ പ്രശ്നമുണ്ടാക്കുന്നത് കണ്ടാണ് നാട്ടുകാര്‍ ഇടപെട്ടത്. മീനങ്ങാടി ചീരാംകുന്ന് സ്വദേശിയും ബസ് ഡ്രൈവറുമായ ശരത് ആണ് ആദ്യമെത്തിയത്. പിന്നീട് സുഹൃത്ത് വിഷ്ണുപ്രസാദും എത്തി ബഹളമുണ്ടാക്കി. ഇവരെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ ആണ് മീനങ്ങാടി സ്റ്റേഷനിലെ രണ്ട് സിപിഒമാര്‍ക്ക് എതിരെ ആക്രമണം ഉണ്ടായത്.
പൊലീസിന്‍റെ നെയിംകാര്‍ഡ് ഇളക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. സിപിഒമാരായ അല്‍താഫ്, അര്‍ജുന്‍ എന്നിവര്‍ ആശുപത്രിയില് ചികില്‍സ തേടി. പ്രതികള്‍ക്ക് എതിരെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.