കാപ്പാ കേസ് പ്രതിയെ തിരഞ്ഞെത്തിയ പൊലീസിന് ലഭിച്ചത് എംഡിഎംഎയും ആയുധങ്ങളും. കാപ്പാ കേസ് പ്രതിയായ റഹീമും കൂട്ടാളികളും സുഹൃത്തായ ഷാഹിദ് അഫ്നാന്റെ, കണ്ണൂർ മണലിലെ ക്വാർട്ടേഴ്സിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷിച്ചെത്തിയത്. പൊലീസ് എത്തിയെങ്കിലും റഹീമിനെ പിടികൂടാൻ സാധിച്ചില്ല. പരിശോധന നടത്തുന്നതിനിടെ ഷാഹിദിന്റെ മാതാവായ സീനത്ത് കയ്യിൽ എന്തോ ഒളിപ്പിച്ചു പിടിക്കുന്നതായി കണ്ടു. പരിശോധിച്ചപ്പോളാണ് മാരക ലഹരി വസ്തുവായ എംഡിഎംഎ ആണെന്ന് കണ്ടെത്തിയത്.
തുടർന്ന് ക്വാർട്ടേഴ്സിൽ നടത്തിയ വിശദമായ പരിശോധനയിൽ വടിവാളും നെഞ്ചക്കും കണ്ടെടുത്തു. പരിശോധന സമയത്ത് ക്വാർട്ടേഴ്സിന് സമീപം എത്തിയ ഷാഹിദിനേയും പിടികൂടി. ഇയാളിൽനിന്ന് 4 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നിർദേശപ്രകാരം എസ്ഐ വി.വി. ദീപ്തിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ENGLISH SUMMARY:
Police, acting on a tip-off about a KAAPA (Kerala Anti-Social Activities (Prevention) Act) case accused, Raheem, and his associates hiding at the Manal quarters of their friend Shahid Afnan in Kannur, uncovered a cache of MDMA and weapons. Although Raheem managed to evade capture, officers noticed Shahid's mother, Zeanath, concealing something in her hand during the search. Upon inspection, it was revealed to be the dangerous narcotic MDMA. Additionally, a dagger and a machete were found in the room.