TOPICS COVERED

ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ച് പരിചയത്തിലായ 13 കാരിയോട് ലൈംഗിക അതിക്രമം കാട്ടിയ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല മുത്തൂർ കാവുംഭാഗം പടിഞ്ഞാറ്റേതിൽ അർജുൻ എന്ന അക്കു ആണ് പിടിയിലായത്. ഫെബ്രുവരിയിൽ ഇയാളുടെ സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പിന്നീട് നഗ്നചിത്രങ്ങൾ അയച്ചു കൊടുക്കാൻ കുട്ടിയോട് ഇയാൾ ആവശ്യപ്പെട്ടിരുന്നു.

 സംഭവത്തെ പറ്റി വിവരം കിട്ടിയതിനെ തുടർന്ന് തിരുവല്ല പൊലീസ് കേസെടുത്തു. പത്തനംതിട്ട ശിശുക്ഷേമ സമിതിയിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മൊഴിപ്രകാരം പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ കേസ് റജിസ്റ്റർ ചെയ്തു. തുടർനടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

ENGLISH SUMMARY:

A young man who sexually assaulted a 13-year-old girl he got acquainted with through Instagram has been arrested by Thiruvalla Police. The accused has been identified as Arjun alias Akku, a native of Padinjarathethu, Kavumbhagam, Muthoor, Thiruvalla.