കോഴിക്കോട് കോര്‍പറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിലും ഓഫിസിലും നടത്തിയ വിജിലന്‍സ് റെയിഡില്‍ 6,20000 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. എം.എസ്.ദിലീപ് കുമാറിന്‍റെ വീട്ടിവും ഓഫിസിലുമായി നടന്ന റെയ്ഡ് 13 മണിക്കൂറാണ് നീണ്ടുനിന്നത്. ഉദ്യോഗസ്ഥന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ കണ്ടെടുത്തെന്നും വിജിലന്‍സ് അറിയിച്ചു. കോഴിക്കോടും വയനാടുമായി ഒരേ സമയം അഞ്ചിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
ദിലീപ് കുമാര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം ഉണ്ടെന്നുമുള്ള വിവരത്തെ തുടര്‍ന്ന് വിജിലന്‍സ് സ്വമേധയ കേസെടുത്താണ് റെയ്ഡ് നടത്തിയത്.. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് കഴിഞ്ഞ ദിവസമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. കണ്ടുകെട്ടിയവയില്‍ നാല് മൊബൈല്‍ ഫോണും ഒരു ടാബും ഉണ്ട്.