TOPICS COVERED

പരപ്പനങ്ങാടി റഹീന വധക്കേസില്‍ ഭര്‍ത്താവ് നജ്മുദ്ദീന് വധശിക്ഷ. മലപ്പുറം മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്. പരപ്പനങ്ങാടി സ്വദേശി നജ്മുദ്ദീൻ എന്ന ബാബുവാണ് ഭാര്യ റഹീനയെ അറവുശാലയില്‍ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ 2017 ജൂലൈ 23നായിരുന്നു കൊലപാതകം

അറവു ശാലയിലെ ജോലിയില്‍ സഹായിക്കാനാണെന്നു പറഞ്ഞ് നജ്മുദ്ദീന്‍ റഹീനയെ കൂട്ടികൊണ്ടുവരികയായിരുന്നു. അവിടെവെച്ച് ഇരുവരും തമ്മില്‍ വഴക്കായി.

വഴക്ക് രൂക്ഷമായപ്പോള്‍ അറവുശാലയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് കഴുത്തറുത്തുകൊലപ്പെടുത്തിയെന്നാണ് കേസ്. പിറ്റേദിവസം അറവുശാലയില്‍ എത്തിയ തൊഴിലാളികളാണ് റഹീനയുടെ മൃതദേഹം കണ്ടെത്തിയത്.

ENGLISH SUMMARY:

Najmuddin, the husband, has been sentenced to death in the Parappanangadi Raheena murder case. The verdict was delivered by the Manjeri Second Additional Sessions Court in Malappuram. Najmuddin, also known as Babu, a native of Parappanangadi, fatally slit his wife Raheena's throat at a slaughterhouse. The horrific murder, motivated by suspicion towards his wife, occurred on July 23, 2017