ലൈംഗിക ബന്ധം നിഷേധിച്ചതിന്‍റെ പേരില്‍ 65കാരിയെ കഴുത്തുഞെരിച്ച് കൊന്ന് കാമുകന്‍റെ ക്രൂരത. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ നടന്ന ക്രൂരകൃത്യത്തില്‍ ബറായി ഗ്രാമത്തിലെ സ്വരയ് ദേവിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗ്രാമത്തില്‍ നിന്നുള്ള ദിനേശ് കുമാര്‍ സെന്നിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു.
25–ാം തീയതി വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെ അയല്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് കട്ടിലില്‍ മൃതദേഹം കണ്ടെത്തിയത്. തുടക്കത്തില്‍ അസാധാരണ മരണത്തിന് പൊലീസ് കേസെടുത്തെങ്കിലും പിന്നീട് വീട്ടില്‍ നിന്നും നഷ്ടമായ ഫോണ്‍ ലഭിച്ചതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. കൊലപാതക ശേഷം അറസ്റ്റ് ഭയന്ന് ദിനേശ് കുമാര്‍ മൊബൈല്‍ ഫോണ്‍ വീടിന് സമീപത്തെ തോട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
വിവാഹിതയാണെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ച സ്വരയ് ദേവി ഒറ്റയ്ക്കാണ് താമസം. പാല്‍ക്കാരനായ ദിനേശ്കുമാറാണ് 65 കാരിക്ക് പാലും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് നല്‍കിയിരുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്കും ലൈഗിക ബന്ധത്തിലേക്കും എത്തി എന്നാണ് പൊലീസ് പറയുന്നത്.
രാത്രി ഇരുവരും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. രാത്രി ദിനേശ് വീട്ടിലെത്തുന്നതും പതിവ്. മേയ് 23 ന് രാത്രി എത്ത് മണിയോടെ ഫോണ്‍ വിളിക്ക് ശേഷം സ്വരയ് ദേവിയുടെ വീട്ടിലെത്തിയ ദിനേശ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ദിനേശ് കുമാറിന് തൊണ്ടയില്‍ പ്രശ്നങ്ങളെന്ന് അറിഞ്ഞ സ്വരയ് ദേവി കാന്‍സറെന്ന ആശങ്കയില്‍ ലൈഗിംക ബന്ധം നിഷേധിച്ചു. ദിനേശ് നിർബന്ധം തുടര്‍ന്നെങ്കിലും സ്വരയ് ദേവി തള്ളിമാറ്റി. ഇതിൽ പ്രകോപിതനായ ദിനേശ് കുമാര്‍ ഒരു തുണി കഴുത്തില്‍ കുരുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് എഎസ്പി പറഞ്ഞു.
വീടിന് സമീപത്തെ തോട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ ലഭിച്ചതോടെയാണ് കേസില്‍ ദിനേശ് കുമാര്‍ കുടുങ്ങുന്നത്. സ്വരയ് ദേവിയുമായി അവസാനം ഫോണില്‍ സംസാരിച്ചത് ദിനേശാണെന്ന് കണ്ടെത്തിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.