പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവാവിന് കൊടിയമര്‍ദനമെന്ന് പരാതി. അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിബുവിനാണ് മര്‍ദനമേറ്റത് . 19വയസാണ് പ്രായം.
വാഹനത്തിന് മുന്നില്‍ ചാടിയെന്ന് പറഞ്ഞ് ഞായാറാഴ്ചയാണ് ഷിബുവിനെ ഒരുസംഘമാളുകള്‍ മര്‍ദിച്ചത് . ഷിബുവിനെ പിടികൂടി വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റില്‍ കെട്ടിയിട്ടു. ഇതിനിടെ മര്‍ദിക്കുകയും ചെയ്തു. സാരമായി പരുക്കേറ്റ ഷിബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു