ഭക്ഷണം തയ്യാറാക്കി നൽകാത്തതിന് മകൻ അമ്മയെ കൊലപ്പെടുത്തി. 65കാരിയായ തിപാബായി പവാരയാണ് മരിച്ചത്. ഇരുപത്തിയഞ്ചുവയസുകാരനായ മകൻ അവ്‌ലേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. മകന് കറി തയ്യാറാക്കിവെച്ച് രാത്രി ഉറങ്ങാൻ പോയതായിരുന്നു തിപാബായ്.
മീൻകറിയുടെ മണം പിടിച്ചെത്തിയ നായ ഇത് തട്ടിമറിച്ചിട്ടു. അർധരാത്രി വീട്ടിലെത്തിയ അവ്‌ലേഷ് ഭക്ഷണം തട്ടിമറിച്ചതുകണ്ട് ഉറങ്ങിക്കിടന്ന അമ്മയോട് വീണ്ടും ഭക്ഷണമുണ്ടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അമ്മ ഉണർന്നില്ല. തുടർന്ന് മദ്യലഹരിയിലായിരുന്ന മകൻ അമ്മയുടെ തലയിൽ കമ്പികൊണ്ട് അടിക്കുകയായിരുന്നു.രാവിലെ ഉണർന്നപ്പോഴാണ് അമ്മ മരിച്ചതായി ഇയാൾക്ക് മനസ്സിലായത്.