unni-mukundan-2

ടൊവിനോ തോമസ് നായകനായ നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചതായി മാനേജരുടെ പരാതി. കാക്കനാട്ടെ ഫ്ലാറ്റില്‍വച്ച് മര്‍ദിച്ചെന്ന് പ്രഫഷനല്‍ മാനേജര്‍ വി.വിപിന്‍ കുമാര്‍. ഇന്‍ഫോപാര്‍ക്ക് പൊലീസിന് പരാതി നല്‍കി. മാനേജരുടെ മൊഴി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സിനിമ സംഘടനയായ ഫെഫ്കയിലും മാനേജർ പരാതി നൽകി.

തന്റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിൽ വിളിച്ച് വരുത്തിയാണ് മർദ്ദിച്ചതെന്ന് വിപിന്‍കുമാര്‍ പറഞ്ഞു. തന്റെ ഗ്ലാസ് ചവിട്ടി പൊട്ടിച്ചു. തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ ആണ് ഉണ്ണിക്കെന്നും അത് പലരോടും തീർക്കുന്നെന്നും വിപിന്‍ പറഞ്ഞു.

ഞാനൊരു സിനിമ പ്രവർത്തകനാണ്. പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദ്ദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയും. വിശദമായ മൊഴി പോലീസിന് നൽകിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞു.

ENGLISH SUMMARY:

Actor Unni Mukundan has been accused of assaulting a professional manager for praising the film Narivetta. The incident reportedly took place at a flat in Kakkanad, and a complaint has been filed with Infopark police.