സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും, ചെറിയ പ്രായത്തില്‍ ആ കുഞ്ഞ് ഉറ്റബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂര ലൈംഗിക വൈകൃതത്തിനാണ് ഇരയായത്. ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി പിതാവിന്റെ ഉറ്റബന്ധുവില്‍ നിന്ന് നേരിട്ടിരുന്നത് അതിക്രൂര പീഡനമാണ് . കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കി. മരിക്കുന്നതിനു തൊട്ടുമുന്‍പത്തെ ദിവസവും കുട്ടി പീഡനത്തിന് ഇരയായി. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോർട്ടുകളുണ്ട്.
അമ്മ നൽകിയ നിർണായക വിവരമാണ് ഉറ്റബന്ധുവില്‍ അന്വേഷകരെ എത്തിച്ചത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഉറ്റബന്ധുവിനെതിരെ ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുക. തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അങ്കണവാടിയിൽനിന്നു കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ അമ്മ വൈകിട്ട് ആറരയോടെയാണ് ചാലക്കുടിപ്പുഴയിലേക്ക് കുട്ടിയെ എറിയുന്നത്.
പിറ്റേന്ന് പുലർച്ചെ 2.20ന് മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റ്‍മോർട്ടത്തിനു ശേഷമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന സംശയം എറണാകുളം മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോൺ കുട്ടി പീഡിപ്പിക്കപ്പെട്ടതായ സംശയം പൊലീസിനെ അറിയിക്കുന്നത്. ഈ സമയത്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയിരുന്ന അമ്മയെ തിരികെ കൊണ്ടുവന്ന് എറണാകുളം റൂറൽ എസ്പി അടക്കമുള്ളവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണു പീഡനത്തെക്കുറിച്ചുള്ള നിർണായക വിവരം ലഭിച്ചത്.