കോഴിക്കോട് പേരാമ്പ്രയില്‍ കല്യാണവീട്ടില്‍ മോഷണം. അതിഥികള്‍ സമ്മാനമായി നല്‍കിയ പണം ഇട്ടുവച്ച പെട്ടിയടക്കമാണ് കവര്‍ന്നത്. പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെക്കുറിച്ച് കാര്യമായ സൂചനകളില്ല.
പേരാമ്പ്ര പൈതോത്ത് കോJത്ത് സദാനന്ദന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രാവിലെ പന്തല്‍ പൊളിക്കാനെത്തിയ തൊഴിലാളികള്‍ക്കാണ് തൊട്ടടുത്ത പറമ്പില്‍ നിന്ന് തകര്‍ത്ത പണപെട്ടി കിട്ടിയത്. ഇന്നലെ വിവാഹത്തിന് എത്തിയ അതിഥികള്‍ സമ്മാനമായി നല്‍കിയ പണം ഇട്ടുവച്ചിരുന്നത് ഈ പെട്ടിയിലാണ്. പെട്ടി തകര്‍ത്താണ് സമ്മാനതുക അപ്പാടെ കവര്‍ന്നുപോയത്. വിവാഹതിരക്കിന് ശേഷം ഇന്നലെ രാത്രി പത്തരയോടെ വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നിരുന്നു. അതിന് ശേഷമാകാം മോഷണം നടന്നത് എന്നാണ് നിഗമനം.
സിസിടിവി അടക്കമുള്ളവ ശേഖരിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.