എറണാകുളം വാഴക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളികളെ കൊള്ളയടിച്ച എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ. പൊലീസെന്ന വ്യാജേനയെത്തിയാണ് ഇതരസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് കൊള്ളയടിച്ചത്. രണ്ട് എക്സൈസ് ഉദ്യോഗസ്ഥരടക്കം 4 പേരാണ് തടിയിട്ടപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.
പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ സലിം യൂസഫ്, ആലുവ ഓഫീസിലെ സിദ്ധാർഥ് എന്നിവരാണ് കൊള്ളയ്ക്ക് നേതൃത്വം നൽകിയത്. 56,000 രൂപയും മൊബൈൽ ഫോണുകളുമാണ് ഇവർ കവർന്നത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഗുണ്ടകളാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു.