kedal-jaison

നന്തന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍രാജ കുറ്റക്കാരന്‍.  ശിക്ഷ  പറയുന്നതില്‍ നാളെ വാദം കേള്‍ക്കും. കൊല ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയെന്നായിരുന്നു മൊഴി.  

അച്ഛനും അമ്മയും ഉൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി കേഡല്‍ ജിന്‍സണ്‍ രാജയാണ്. 2017 ഏപ്രിൽ ഒന്‍പതിനാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയോട് ചേർന്നുള്ള വീട്ടിൽ രാജാ തങ്കം, ഭാര്യ ജീൻ പത്മ, മകൾ കരോലിൻ , ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

കഴുത്തിനു വെട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാൻ ശ്രമിച്ചതാണ് കേസ്. ഏക പ്രതിയായ ജിൻസൺ പിറ്റേദിവസം തിരുവനന്തപുരത്ത് പിടിയിലായിരുന്നു. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കാനുള്ള പ്രൊജക്ഷന്റെ ഭാഗമാണ് കൊല എന്നൊക്കെ മൊഴി നൽകിയെങ്കിലും അച്ഛനോടുള്ള വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസിന്റെയും പ്രോസിക്യൂഷന്‍റെയും കണ്ടെത്തൽ. കേഡലിന് മാനസിക വിഭ്രാന്തി ഉള്ളതിനാൽ വിചാരണ നേരിടാൻ ആവില്ലെന്ന് വാദിച്ചാണ് പ്രതിഭാഗം വിചാരണയും വിധിപ്രസ്താവും 8 വർഷമായി നീട്ടിയിരുന്നത്. ആരോഗ്യ പ്രശ്നമില്ലന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയതോടുകൂടിയാണ് വിധിക്ക് കളമൊരുങ്ങിയത്.

ENGLISH SUMMARY:

Kadel Jinsonraj has been found guilty in the Nandankode multiple murder case. The sentencing arguments will be heard tomorrow. He had confessed that the killings were committed as part of an astral projection ritual to liberate the soul.