കാസർകോട് ചിറ്റാരിക്കാലിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണം നടത്തിയ കമ്പല്ലൂർ സ്വദേശി രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
കമ്പല്ലൂർ ടൗണിൽ ഫാൻസി കട നടത്തുന്ന ബിന്ദുവിന് നേരെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ആസിഡ് ആക്രമണമുണ്ടായത്. കടയിലിരിക്കുകയായിരുന്ന ബിന്ദുവിന്റെ ദേഹത്തേക്ക് രതീഷ് ആസിഡ് ഒഴിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണം നടത്തിയതിന് ശേഷം രതീഷ് ഓടി രക്ഷപ്പെട്ടു. പിന്നീട് ചിറ്റാരിക്കാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ രതീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.