സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ ലഹരി വേട്ട. പാലക്കാട് നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലഹരി ഇടപാടിന് ശ്രമിക്കവെയാണ് രണ്ടു പേര്‍ പിടിയിലായത്. 600 ഗ്രാം എം.ഡി.എം.എയുമായിയാണ് പിടിയിലായത്. പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ബീച്ച് പരിസരത്ത് ഡാൻസഫ് സംഘം നടത്തിയ പരിശോധനയിൽ 27 ഗ്രാം എം.ഡി.എം.എയുമായി കണ്ണൂർ സ്വദേശി പിടിയിലായി. കണ്ണൂരിൽ നിന്ന് വില്പനയ്ക്കായി എത്തിച്ച ലഹരിമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്.
ENGLISH SUMMARY:
In a major anti-drug operation, two individuals from Pattambi were arrested near the KSRTC bus stand in Palakkad with 600 grams of MDMA. In a separate incident, a Kannur native was caught near Kozhikode Beach with 27 grams of MDMA during a DANSAF squad inspection. The drugs were reportedly brought for sale.