കൊച്ചിയിൽ സംവിധായകർ പ്രതിയായ ലഹരി കേസിൽ ഛായാഗ്രാഹകനും സംവിധായകനും നിര്‍മ്മാതവുമായ സമീർ താഹിറിനെ എക്സൈസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. സമീറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കഴിഞ്ഞ ആഴ്ചയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ, ഇവരുടെ സൃഹൃത്തായ ഷാലിഫ് എന്നിവരെ 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.
സിനിമയുടെ ആവശ്യങ്ങൾക്കായി ആണ് ഫ്ലാറ്റ് വാടകയ്ക്ക് വടുത്തതെന്നാണ് സമീറിന്റെ മൊഴി. ആവശ്യമെങ്കിൽ സംവിധായകരെ വീണ്ടും വിളിച്ചു വരുത്തുമെന്നും എക്സൈസ് അസിസ്റ്റന്റ് കമീഷണർ എം.എഫ് സുരേഷ് വ്യക്തമാക്കി.
ഖാലിദ് റഹ്മാൻ ഉൾപ്പടെ ലഹരി ഉപയോഗിക്കുന്ന കാര്യം അരിയില്ലെന്നന് സമീറിന്റെ മൊഴി. സമീപ കാലത്തു സിനിമ രംഗത്തെ മറ്റ് പലരും ഇവിടെ എത്തി ലഹരി ഉപയോഗിച്ചിരുന്നോ എന്ന് എക്സൈസ് പരിശോധിക്കുന്നുണ്ട്. ഇവർക്ക് ലഹരി എത്തിച്ചു നൽകിയത് ആരാണെന്നും അന്വഷിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സംവിധായകരെ വീണ്ടും വിളിച്ചു വരുത്തുമെന്നും എക്സൈസ്.