അട്ടപ്പാടിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡുകാരനായ രവി ആണ് കൊല്ലപ്പെട്ടത്. തല അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടത്തിയതായി കരുതുന്ന അസം സ്വദേശി നൂറിൻ ഇസ്ലാം ഒളിവില്‍. സ്വകാര്യ തോട്ടം തൊഴിലാളികളായ ഇരുവരും തർക്കത്തിനിടെ പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് നിഗമനം