Image Credit: X
ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിൽ വാങ്ങിയ സാധനങ്ങൾ തിരികെ എടുക്കാന്‍ വിസമ്മതിച്ച കടയുടമയെ ആക്രമിച്ച് 15 കാരി. കൃഷ്ണഗഞ്ചിലെ കടയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ കടയില്‍ സ്ഥാപിച്ച് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കടയുടമ പറയുന്നതനുസരിച്ച്, പെൺകുട്ടി പലപ്പോഴായി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുകയും കുറച്ചുനേരം അവ ഉപയോഗിക്കുകയും പിന്നീട് തിരികെ നല്‍കി കൊടുത്ത പണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. ഇത് സ്ഥിരമാക്കിയതോടെയാണ് ഇത്തവണ സാധനം തരികെ എടുക്കാനും പണം നല്‍കാന്‍ കടയുടമ വിസമ്മതിച്ചത്. ഇതിൽ കുപിതയായ പെൺകുട്ടി കയ്യിലിരുന്ന ബ്ലേഡ് ഉപയോഗിച്ച് കടയുടമയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കടയുടമയുടെ കൈകൾക്കും വയറിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവസമയത്ത് രണ്ട് പുരുഷന്മാരും സ്ത്രീകളും കടയില്‍ ഉണ്ടായിരുന്നു. കടയില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇവരാണ് പിടികൂടി പൊലീസില്‍ എല്‍പ്പിക്കുന്നത്. കടയുടമയെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം പെണ്‍കുട്ടി മാനസികവെല്ലുവിളി നേരിടുന്നതായും ചികിത്സയിലായിരുന്നുമെന്നുമാണ് പ്രദേശവാസികൾ പറയുവന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.