ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി വാങ്ങാൻ 17 കാരൻ വീട് കുത്തിത്തുറന്ന് 8 പവനും 18,000 രൂപയും കവർന്നു. 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി ഇരിട്ടി പോലീസ്. ഇരിട്ടി കല്ലും മുട്ടിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതിയെ ഇരിട്ടി പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളിൽ. 17 വയസ്സുള്ള പയ്യനാണ് കവർച്ച നടത്തിയത് എന്നറിഞ്ഞപ്പോൾ പോലീസും ഞെട്ടി. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി മാറ്റാനാണത്രേ കവർച്ച.
ഇരിട്ടി ഡിവൈഎസ്‌പി ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള ഡിവൈഎസ്പി സ്പെഷ്യൽ സ്ക്വാഡും ഇരിട്ടി എസ് എച്ച് ഒ എ കുട്ടികൃഷ്ണൻ, ഇരിട്ടി എസ്ഐ ഷറഫുദ്ദീൻ, എസ് ഐ അശോകൻ, എഎസ്‌ഐ എൻ എസ് ബാബു,, സിപിഒ പ്രവീൺ ഊരത്തൂർ, ഇരിട്ടി ഡിവൈഎസ്പി സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എ.എം. ഷിജോയ് ,കെ.ജെ.ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ഏപ്രിൽ 29 തിന് പകലായിരുന്നു മോഷണം. മോഷ്ടിച്ച പണവും സ്വർണവും പോലീസ് കണ്ടെടുത്തു. പോലീസ് ടീമിൽ ഫിംഗർപ്രിന്റ്, റോസ് കോഡ് കളവ് നടന്ന വീട്ടിൽ പരിശോധന നടത്തിയിരുന്നു. പ്രതി മണിക്കടവ് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആളാണ്. പോലീസ് പിടികൂടിയ 17 കാരൻ കല്ലുമുട്ടി റോഡരികിൽ കുലുക്കി സർബത്ത് വില്പന നടത്തുന്ന കടയിൽ ജോലി ചെയ്തിരുന്നു.