TOPICS COVERED

പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. വയനാട് പുൽപള്ളി സ്വദേശി അഷ്‌റഫ് (36) ആണ് കൊല്ലപ്പെട്ടത്. മംഗളുരു പൊലീസ് പുൽപള്ളി പൊലീസുമായി ബന്ധപ്പെട്ട് കുടുംബത്തെ കണ്ടെത്തി . വീടുമായി കാര്യമായ ബന്ധമില്ലാത്തയാളാണ്. ആക്രി പെറുക്കി ഉപജീവനം നടത്തുന്ന അഷ്റഫിനു ചെറിയ മാനസിക പ്രശ്നവുമുണ്ട്. അഷ്റഫിന്റെ സഹോദരൻ മംഗളുരുവിലേക്ക്  തിരിച്ചു. 

മംഗളുരു ബത്ര കല്ലുരുത്തി ക്ഷേത്ര മൈതാനത്താണു ക്രിക്കറ്റ് കളിക്കിടെ  ആക്രമണമുണ്ടായത്. 15 പേര്‍ അറസ്റ്റിലായി. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ക്ഷേത്ര മൈതാനത്ത് പ്രദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുകയായിരുന്നു. കളിക്കിടെ സ്ഥലത്തെത്തിയ അഷ്റഫും സച്ചില്‍ എന്നയാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അഷ്റഫ് പാക്കിസ്ഥാന്‍ സിദ്ദാബാദ് വിളിച്ചെന്ന് സച്ചിന്‍ വിളിച്ചുപറഞ്ഞതോടെ കളിക്കളത്തുണ്ടായിരുന്നവര്‍ ഒന്നടങ്കം യുവാവിനെ ആക്രമിക്കുകയായിരുന്നു. കമ്പുകൊണ്ടടിച്ചും നിലത്തിട്ട് ചവിട്ടിയും ക്രൂരമായി മര്‍ദ്ദിച്ചു. യുവാവ് ഗ്രൗണ്ടില്‍ മരിച്ചുവീണു. വൈകീട്ട് അഞ്ചുമണിയോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്

പോസ്റ്റ് മോര്‍ട്ടത്തിലാണു ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണു മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ദീപക് കുമാറെന്നയാളുടെ പരാതിയില്‍ കെസെടുത്ത പൊലീസ് 15 അറസ്റ്റ് ചെയ്തു. സംഭവം കര്‍ണാടക സര്‍ക്കാരും സ്ഥിരീകരിച്ചു. മൊബൈല്‍ ടവര്‍ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മംഗളുരു പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

Mangaluru man killed in mob lynching over ‘Pakistan Zindabad’ slogan,