കൊച്ചി ഇടപ്പള്ളിയില്‍ ലഹരിവില്‍പനക്കാരന്‍ എക്സൈസ് സംഘത്തെ ആക്രമിച്ചു. കോട്ടയം ഇടക്കുന്നം സ്വദേശി അബു താഹിറാണ് എക്സൈസ് സംഘത്തെ ആക്രമിച്ചത്. ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. അര ഗ്രാം എം.ഡി.എം.എയും 50 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ലഹരിയുടെ ഹാങ്ങോവറിലായിരുന്നു ആക്രമണമെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ വി.സജി പറഞ്ഞു. എംഡിഎംഎയുമായി ഒരുവര്‍ഷം മുന്‍പും ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.