കാസർകോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റ സംഭവം പന്നിക്കെണിയിൽ നിന്നും. വെടി പൊട്ടുന്ന രീതിയിലുള്ള പന്നിക്കെണി സ്ഥാപിച്ചത് നാട്ടുകാരൻ ആണെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിയേറ്റ സവാദ് സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് നിന്ന് പതിവില്ലാതെ വെളിച്ചം കണ്ടതിനെ തുടർന്ന് സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബക്രബയല്‍ സ്വദേശി സവാദ് ഇപ്പോൾ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരാണ് കെണി സ്ഥാപിച്ചതെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.