തിരുവനന്തപുരം കാട്ടാക്കടയിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം. നാടുകാണി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും വൈഡൂര്യം കല്ലുകളും കവർന്നു. മുരുക ക്ഷേത്രത്തിലെ ശ്രീകോവിൽ തകർത്തു വിഗ്രഹം മറിച്ചിട്ടു.
110 കിലോ ഭാരമുള്ള ശാസ്താവിൻ്റെ പഞ്ച ലോഹ വിഗ്രഹമാണ് കവർന്നത്. രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ പൂജാരിയാണ് പ്രധാന ശ്രീകോവിൽ വാതിൽ പൊളിച്ച നിലയിൽ കണ്ടെത്തിയത്.സമീപത്തെ ഉപദേവൻ മുരുക ക്ഷേത്രത്തിലെ ശ്രീകോവിൽ വാതിലും ,ഗണപതി ക്ഷേത്രത്തിലെ ശ്രീകോവിൽ വാതിലും പൊളിച്ചിരുന്നു. മുരുക ക്ഷേത്രത്തിലെ വിഗ്രഹം മറിച്ചിട്ട നിലയിലായിരുന്നു. ഇവിടെ വൈഡൂര്യം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് മറിച്ചിട്ടത്ത് എന്നാണ് പോലീസ് നിഗമനം.മോഷ്ടിച്ച പഞ്ച ലോഹ വിഗ്രഹം ഇളക്കി മാറ്റി പാറ ഇടുക്കിലൂടെ അര കിലോമീറ്ററിൽ അധികം വലിച്ചിഴച്ച് ആണ് കടത്തിയത്.
മോഷ്ടാക്കളിൽ ഒരാള്‍ ആര്യൻ കോട് പോലിസിൻ്റെ പിടിയിലായതായാണ് സൂചന.ഇവിടെ സംശസ്‌പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സ്ഥലത്തു ഫോറൻസിക് സംഘം പരിശോധന നടത്തി.