ഫോണ്‍ പിടിച്ചെടുത്ത അധ്യാപികയെ ചെരുപ്പൂരി മര്‍ദിച്ച് വിദ്യാര്‍ഥിനി. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലുള്ള രഘു എഞ്ചിനീയറിങ് കോളേജിലാണ് സംഭവം നടന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ഫോണ്‍ വാങ്ങി നടന്നുപോയ അധ്യാപികയോട് ആക്രോശിച്ചുകൊണ്ട് വിദ്യാര്‍ഥിനി പിറകെ ചെല്ലുകയായിരുന്നു. എന്റെ ഫോണ്‍ തിരികെ തരുന്നോ അതോ ഞാന്‍ ഞാന്‍ ചെരുപ്പൂരി അടിക്കണോ എന്ന് വിദ്യാര്‍ഥിനി അധ്യാപികയോട് പറഞ്ഞു. ഫോണ്‍ തരില്ലെന്ന് അധ്യാപിക പറഞ്ഞതോടെയാണ് വിദ്യാര്‍ഥിനി ചെരുപ്പൂരി അധ്യാപികയെ മര്‍ദിച്ചത്. വിദ്യാര്‍ഥിനി അധ്യാപികയുടെ മുഖത്തും അടിച്ചു. ഉടന്‍തന്നെ ചുറ്റും കൂടിനിന്നവര്‍ വിദ്യാര്‍ഥിനിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടെ അധ്യാപിക വിദ്യാര്‍ഥിനിയെ തിരിച്ച് തല്ലുകയും മുടിക്ക് പിടിച്ച് വലിക്കുകയും ചെയ്തു.
വിഡിയോ പുറത്തുവന്നതോടെ വിദ്യാര്‍ഥിനിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഫോണ്‍ ഉപയോഗം വ്യാപകമായതോടെയാണ് പ്രശ്നങ്ങള്‍ കൂടിയതെന്നും അധ്യാപകരോട് ബഹുമാനത്തോടെ പെരുമാറണമെന്നും നിരവധി പേര് കമന്റ് ചെയ്തു. അതേസമയം അധ്യാപികയും പക്വതയാര്‍ന്ന പെരുമാറ്റം കാണിക്കണമെന്നും ചിലര്‍ കമന്റ് ചെയ്തു.