ഓഫീസ് സമയത്ത് ഫോണില്‍ അശ്ലീല വിഡിയോ കണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ആന്ധ്രപ്രദേശിലെ കാക്കിനട ജില്ലയിലെ തല്ലരേവു പോസ്റ്റ് ഓഫീസിലാണ് ജോലി സമയത്ത് ഉദ്യോഗസ്ഥന്‍ പോണ്‍ വിഡിയോ കണ്ടത്. ഇയാളെ നാട്ടുകാര്‍ കയ്യോടെ പിടികൂടുകയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.  

ഓഫീസിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് പരസ്യമായി പോണ്‍ വിഡിയോ കാണുന്നതാണ് ദൃശ്യങ്ങള്‍. ആളുകള്‍ ആവശ്യങ്ങള്‍ക്കായി പുറത്ത് കാത്തുനില്‍ക്കുന്നതിനിടെയായിരുന്നു ഇത്. 

കമ്പ്യൂട്ടറിന് സാങ്കേതിക തകരാറെന്ന് പറഞ്ഞാണ് ജീവനക്കാരന്‍ ഫോണില്‍ വിഡിയോ കണ്ടത്. തല്ലരേവു പോസ്റ്റ് ഓഫീസില്‍ തിരക്കുള്ള സമയത്തായിരുന്നു സംഭവം. നാട്ടുകാര്‍ ഓഫീസിന് അകത്തെത്തി പരിശോധിച്ചപ്പോഴാണ് ഇയാള്‍ അശ്ലീല വിഡിയോ കാണുകയാണെന്ന് വ്യക്തമായത്. ദൃശ്യങ്ങള്‍ പുറത്തായതോടെ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തതായാണ് വിവരം.

ENGLISH SUMMARY:

Government employee watching porn in Andhra Pradesh post office leads to suspension. The incident at Thallarevu post office went viral, resulting in immediate action against the employee.