പാലക്കാട് കുലുക്കല്ലൂർ വണ്ടുംതറയിൽ വീട് കുത്തി തുറന്ന് ഏഴ് പവൻ സ്വർണ്ണാഭരണവും രണ്ടര ലക്ഷം രൂപയും മോഷ്ടിച്ചു. വണ്ടുംതറ ചെമ്പോട്ടുതൊടി ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. കൊപ്പം പോലീസ് അന്വേഷണം തുടങ്ങി.
ഹംസയുടെ മാതാവിന്‍റെചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലായിരുന്നു.വ്യാഴാഴ്ച രാവിലെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്‍റെ പിറക് വശത്തെ വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വർണ്ണാഭരണവും രണ്ടര ലക്ഷം രൂപയുമാണ് മോഷണം പോയത്.ഹംസയുടെ പരാതിയെ തുടർന്ന് കൊപ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് ഡോഗും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി.