തിരുവനന്തപുരത്ത് സിനിമാപ്രവർത്തകനിൽ നിന്ന് കഞ്ചാവ് പിടിച്ചു. സ്വകാര്യ ഹോട്ടലിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിലാണ് തമിഴ്നാട് സ്വദേശി മഹേശ്വരൻ പിടിയിലായത്. ഡിക്ഷണറി എന്ന് എഴുതിയ പെട്ടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങിയ ബേബി ഗേൾ എന്ന സിനിമയുടെ അണിയറ പ്രവർത്തകനാണ് ഇയാള്‍. 16 ഗ്രാം കഞ്ചാവ് ആണ് പിടിച്ചെടുത്തതെങ്കിലും കാലി കവറുകൾ കണ്ടെത്തിയതിനാൽ സിനിമസെറ്റിൽ വിൽപ്പന നടത്തിയതായി സംശയിക്കുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ അരുൺ വർമ, ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രമാണ് ബേബി ഗേൾ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ പൂജ. ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് - ഷൈജിത്ത് കുമാരൻ, സംഗീതം - ജേക്സ് ബിജോയ്, കോ-പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്, ലൈൻ പ്രൊഡ്യൂസർ- സന്തോഷ് പന്തളം, പ്രൊഡക്ഷൻ ഇൻചാർജ്. അഖിൽ യശോധരൻ, കലാസംവിധാനം - അനീസ് നാടോടി, കോസ്റ്റ്യും മെൽവി. ജെ, മേക്കപ്പ് -റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ , അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ്- ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ.