എറണാകുളം ജില്ലയില്‍ രണ്ട് യുവാക്കള്‍ ലഹരിമരുന്നുമായി എക്സൈസ് പിടിയില്‍. ജില്ലയിലെ മിന്നല്‍ പരിശോധനയിലാണ് മൂന്നാറിലേക്ക് യാത്ര പോകുന്നതിനിടെ കുടുങ്ങിയത്. തൃശൂര്‍ അരണാട്ടുകര സ്വദേശി കെ.ജെ. അമല്‍, മണലൂര്‍ സ്വദേശി വിഷ്ണുദേവ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ഹഷീഷ് ഓയിലും കഞ്ചാവും പിടിച്ചെടുത്തു. എംഡിഎംഎയുമായി ലഹരി സംഘത്തിലെ കണ്ണി കുട്ടമ്പുഴ സ്വദേശി ജിതിനും പിടിയിലായി.
അതേസമയം, ബെംഗലൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പാലക്കാട് ടൗൺ നോർത്ത് പൊലീസിൻ്റെ പിടിയിൽ. മാവേലിക്കര സ്വദേശി സഞ്ജു ആർ. പിള്ളയെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ടൗൺ നോർത്ത് പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞവർഷം മുപ്പത്തി ഒന്ന് ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് പിടിയിലായ നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഷിഹാസില്‍ നിന്നാണ് കേരളത്തിലേക്കുള്ള ലഹരികടത്ത് സംഘത്തിലെ പ്രധാനിയെക്കുറിച്ച് പൊലീസ് മനസിലാക്കിയത്. തുടർന്ന് ബെംഗലൂരുവിൽ ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ക്ക് ഉള്‍പ്പെടെ പതിവായി ലഹരി കൈമാറിയിരുന്ന സഞ്ജു പിടിയിലായത്. സംഘത്തിൽ കൂടുതൽ യുവാക്കളുണ്ടെന്നും വൈകാതെ ഇവരുടെ അറസ്റ്റുണ്ടാവുമെന്നും പാലക്കാട് ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു