Image Credit: AI Generated Image
പതിനാലുകാരിയായ ദലിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഏകദേശം രണ്ട് മാസക്കാലത്തോളമാണ് നാല്‍വര്‍ സംഘം പെണ്‍കുട്ടിയെ കൊടിയ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. കേസിലെ മറ്റുമൂന്ന് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
തയ്യൽ കടയിലേക്ക് പോകുന്നയായിരുന്ന പെണ്‍കുട്ടിയെ യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കുട്ടിയെ ബോധം കെടുത്തി അജ്ഞാത കെട്ടിടത്തിലെത്തിച്ച പ്രതികള്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്തു. രണ്ടുമാസത്തോളമാണ് പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചത്. കൊടിയ മാനസിക ശാരീരിക പീഡനങ്ങളും ഇക്കാലയളവില്‍ പെണ്‍കുട്ടി നേരിട്ടു. കുട്ടിയുടെ കയ്യില്‍ ‘ഓം’ എന്നെഴുതിയ ടാറ്റൂ ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ആസിഡ് ഒഴിച്ച് ടാറ്റൂ കരിയിച്ച് കളയാനുളള ശ്രമം നടത്തിയതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
സസ്യാഹാരിയായ പെൺകുട്ടിയെ പ്രതികള്‍ നിര്‍ബന്ധപൂര്‍വം മാംസം കഴിപ്പിച്ചു. രണ്ട് മാസം ഇത്തരം പീഡനം നീണ്ടു. ഇതിനിടയില്‍ അക്രമികള്‍ പെണ്‍കുട്ടിയെ ഭോജ്പൂരിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളിലൊരാളെ അറസ്റ്റുചെയ്ത് കസ്റ്റഡിയിലെടുത്തു. മറ്റ് നാലുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. സൽമാൻ, സുബൈർ, റാഷിദ്, ആരിഫ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ പോക്സോ ആക്ട് പ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ നിയമങ്ങൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.