TOPICS COVERED

മലപ്പുറം വേങ്ങരയിൽ രാസലഹരി കിട്ടാതായതോടെ യുവാവ്‌ ഉമ്മയെ അടിച്ചു പരുക്കേൽപ്പിച്ചു. ചെനയ്ക്കൽ സ്വദേശി സൽമാനാണു 68 കാരി മാതാവിനെ അതിക്രൂരമായി ഉപദ്രവിച്ചത്. പൊലീസെത്തി യുവാവിനെ ഡിഅഡിക്ഷൻ സെന്‍ററിലേയ്ക്ക് മാറ്റി. ചെന്നൈയിൽ ജോലി ചെയ്യുന്ന സൽമാൻ കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. രാവിലെ ഭക്ഷണവുമായി മുറിയിൽ എത്തിയ സഹോദരിക്ക് നേരെയായിരുന്നു ആദ്യത്തെ പരാക്രമം. സഹോദരിയെ ഉപദ്രവിക്കുന്നത് കണ്ടതോടെയാണ് സൽമാന്‍റെ മാതാവ് ഇടപെട്ടത്. മാതാവിനെയും യുവാവ് ഉപദ്രവിച്ചു. മുഖത്തടം അടിച്ചു പരുക്കേപ്പിച്ചു. 

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്നു പിടിച്ചുമാറ്റിയിട്ടും യുവാവ് ശാന്തനായില്ല. ഇതോടെയാണ് പൊലീസിൽ വിവരം അറിയിച്ചത്. യുവാവിന്റെ ബാഗിൽ നിന്ന് ലഹരി ഉപയോഗിക്കുന്ന വസ്തുക്കൾ അടക്കം കണ്ടെടുത്തു. മുൻപും മാനസികനില തെറ്റി യുവാവ് പെരുമാറിയിട്ടുണ്ട്. അന്ന് കുതിരവട്ടത്ത് യുവാവിനെ ചികിൽസിച്ചിരുന്നു. എന്നാൽ ലഹരി കിട്ടാതെ ആകുന്നത്തോടെയാണ് ഇത്തരം പരാക്രമം ഉണ്ടാക്കുന്നതെന്ന കാര്യം ഇപ്പോഴാണ് ബോധ്യമാകുന്നത്. യുവാവിനെ തിരൂരുള്ള ഡിഅഡിക്ഷൻ സെന്ററിലേക്ക് മാറ്റി. 

ENGLISH SUMMARY:

In Malappuram's Vengara, a young man assaulted his mother after being unable to obtain drugs. The accused, Salman, a native of Chenakkal, brutally attacked his 68-year-old mother. Police intervened and transferred him to a de-addiction center. Salman, who works in Chennai, had returned home last Saturday. The violence began when his sister entered his room with food in the morning, becoming his first target. When their mother intervened upon witnessing the attack, Salman turned on her as well, hitting her on the face and injuring her.