പ്രതി വരുണ്‍, കൊല്ലപ്പെട്ട ഷിബു
വെഞ്ഞാറമൂട് കൊലപാതകം കൂടാതെ തിരുവനന്തപുരത്ത് മറ്റൊരു കൊലപാതകം. കടയ്ക്കാവൂരിൽ വാട്ടർ അതോറിറ്റി കരാർ ജീവനക്കാരനെ സുഹൃത്ത് ആണ് കൊലപ്പെടുത്തിയത്. ജോലിസ്ഥലത്തെ തർക്കമാണ് കൊലയ്ക്ക് കാരണമായത്.
കടയ്ക്കാവൂരിൽ കൊല്ലപ്പെട്ട 45കാരൻ ഷിബുവും പ്രതികളിൽ ഒരാളായ വരുണും വാട്ടർ അതോറിറ്റിയിലെ ഒരേ കരാറുകാരന്റെ കീഴിലെ ജോലിക്കാരായിരുന്നു. വരുണിനെ ജോലിയില്‍ നിന്നും മാറ്റാൻ കാരണം ഷിബു ആണെന്ന് സംശയമാണ് കൊലപാതകത്തിന് കാരണമായത്.
ഇന്നലെ വൈകിട്ട് ആറരയ്ക്ക്. നിലയ്ക്ക മുക്ക് ബവ്റിജസ് ഔട്ടലെറ്റിന് മുൻപിൽ നടന്ന തർക്കത്തിനിടയിൽ വരുൺ കുത്തുകയായിരുന്നു. പ്രതി വരുണിനെ കോടതിയിൽ ഹാജരാക്കും. വരുണിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഫ്സിയെ കേസിൽ സാക്ഷിയാക്കും.