കൊല്ലം പളളിമണ്ണില്‍ പൊലീസ് അതിക്രമം ഉണ്ടായി മൂന്നു ദിവസം കഴിഞ്ഞിട്ടും അന്വേഷണം ഇഴയുന്നു. കോടതി തീര്‍പ്പാക്കിയ കേസില്‍ പഴയ വാറണ്ടുമായെത്തിയാണ് സിപിഎം അനുഭാവിയായ അജിയെ ബുധന്‍ അര്‍ധരാത്രി പൊലീസ് പിടിച്ചുകൊണ്ടുപോയത്. ചാത്തന്നൂര്‍ പൊലീസിലെ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും നീതി തേടി ഏതറ്റം വരെയും പോകുമെന്നും അജി മനോരമ ന്യൂസിനോട് പറഞ്ഞു.
സിപിഎം കുടുംബാഗമാണ് അജി. നേരത്തെ സിപിഎം പളളിമണ്‍ വട്ടവിള ബ്രാഞ്ച് അംഗമായിരുന്നു. ബുധന്‍ രാത്രിയില്‍ വീട്ടിലേക്ക് മതില്‍ചാടിയെത്തിയ ചാത്തന്നൂര്‍ പൊലീസ് കാണിച്ചുകൂട്ടിയതിന്റെ അമ്പരപ്പ് ഇപ്പോഴും അജിക്ക് മാറിയിട്ടില്ല. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് അജി കൊടുത്ത പരാതിയില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ് പിയാണ് അന്വേഷണം നടത്തുന്നത്. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതല്ലാതെ ഒരാള്‍ പോലും വിളിച്ചിട്ടില്ലെന്ന് അജി പറയുന്നു
പൊലീസിന് അബദ്ധം പറ്റിയതാണെങ്കിലും പെരുമാറ്റം മോശമായിരുന്നു. പൊലീസ് സ്റ്റേഷനിലെ വനിതാപൊലീസ് വരെ മോശമായി പെരുമാറിയെന്നും എല്ലാവര്‍ക്കും എതിരെ നടപടി വേണമെന്നുമാണ് അജിയുടെ ആവശ്യം.