chalakudy-bank-robbery-n

TOPICS COVERED

ചാലക്കുടി പോട്ടയിലെ ബാങ്ക് മോഷണത്തിന് പിന്നില്‍ കടം. ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോയുടെ ഭാര്യ വിദേശത്ത് നഴ്സാണ്. ഭാര്യ നല്‍കിയ പണം റിജോ  ആ‍ഡംബരങ്ങള്‍ക്കായി ചെലവാക്കി. മോഷണം ഭാര്യ മടങ്ങിയെത്താറായപ്പോള്‍ കടം വീട്ടാനാണ് മോഷണമെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. കവര്‍ച്ച ചെയ്ത 15 ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപയാണ് പൊലീസ് കണ്ടെടുത്തത്. 

നേരത്തെ ഗള്‍ഫിലായിരുന്ന പ്രതിക്ക് വലിയ തുക സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം.  പുതിയ വീട് വാങ്ങിച്ചു. അത്യാവശ്യം വലിയൊരു വീടാണിത്. സാമ്പത്തിക ബാധ്യത കവര്‍ ചെയ്യാനാണ് മോഷണത്തിനിറങ്ങിയതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. 

നല്ല മദ്യപാനിയാണ് പ്രതി. മോഷണം നടത്തിയ പണത്തില്‍ നിന്നും ഒരു കുപ്പി വാങ്ങി. 2.90 ലക്ഷം രൂപ കടം വീട്ടി. കുറച്ച് ചെലവാക്കി. കുറച്ച് തുക ബന്‍ഡില്‍ പൊട്ടിക്കാതെ കയ്യിലുണ്ടെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. തൃശൂര്‍ റൂറല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കവര്‍ച്ച. ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ഭൂരിഭാഗം ജീവനക്കാരും. ഏഴു പേരായിരുന്നു ബാങ്കിനകത്തുണ്ടായിരുന്നത്. കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. കാഷ് കൗണ്ടറിന്‍റെ ചില്ല് കസേര കൊണ്ട് അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുായിരുന്നു കവര്‍ച്ച. 

ENGLISH SUMMARY:

Rijo, accused in the Chalakkudy bank robbery, confessed that he committed the crime to repay debts before his wife, a nurse abroad, returned home. Police recovered ₹10 lakh out of the ₹15 lakh stolen.