mdma

TOPICS COVERED

കോഴിക്കോട് ജില്ലയിൽ എം.ഡി.എം.എ കേസുകള്‍ കൂടുന്നു. ഒറ്റവര്‍ഷം പിടിച്ചെടുത്ത എം.ഡി.എം.എയുടെ അളവില്‍ 20 ശതമാനം വര്‍ധനയാണുണ്ടായത്. പിടിയിലായവരില്‍ 90 ശതമാനവും 35 വയസിന് താഴെയുള്ളവരാണന്നും കണക്കുകള്‍  വ്യക്തമാക്കുന്നു.

 

പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് ജില്ലയിലെ കണക്കുകളും. 2023 ല്‍ കോഴിക്കോട് ജില്ലയില്‍ 586  കേസുകളിലായി 8,775 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.എന്നാല്‍ 2024 ആയപ്പോള്‍  കേസുകളുടെ എണ്ണം 1835ആയി. പിടിച്ചെടുത്ത എം ഡി എം എയുടെ അളവ് 9950 ഗ്രാം. കോഴിക്കോട് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യത്.

2023 ല്‍ ജില്ലയില്‍ 586 പേര്‍ അറസ്റ്റിലായപ്പോള്‍ 2024ല്‍ 625 പേര്‍ അറസ്റ്റിലായി..കഴിഞ്ഞ വര്‍ഷം പിടിയിലായവരില്‍  നാല് വനിതകളും ഒരു വിദേശിയും ഉള്‍പ്പെടുന്നു. 2025 ജനുവരിയില്‍ 126 കേസുകളിലായി 867.54 ഗ്രാം എംഡി.എം.എ പിടിച്ചെടുത്തു.

ഇതര സംസ്ഥാനത്ത് പഠനത്തിനായി പോകുന്ന ചെറുപ്പക്കാരാണ് വന്‍തോതില്‍ ലഹരിവലയില്‍ ഉള്‍പ്പെട്ടത്. ലഹരി ഉപയോഗിക്കില്ലെങ്കിലും അമിത വരുമാനം ലക്ഷ്യമിട്ട് കണ്ണിയായവരും  ഏറെയാണ്. ട്രെയിനിലും ദീർഘദൂരബസുകളിലുമാണ് ലഹരി മരുന്നുകൾ ഇപ്പോഴും എത്തുന്നതെന്നും എക്സൈസും പൊലീസും പറയുന്നു.

ENGLISH SUMMARY:

MDMA cases are increasing in Kozhikode district, with a 20% rise in the quantity seized over the past year.