കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സിങ് കോളജില്‍ റാഗിങ്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്ത അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. സാമുവല്‍, ജീവ, രാഹുല്‍രാജ്, റിജില്‍ജിത്ത്, വിവേക് എന്നിവര്‍ക്കെതിരെയാണ് നടപടി. അഞ്ചുപേരെയും സസ്പന്‍ഡും ചെയ്തു. മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. മൂന്നു മാസത്തോളം റാഗിങ് തുടര്‍ന്നു. വിദ്യാര്‍ഥികളുടെ സ്വകാര്യഭാഗങ്ങളില്‍ പരുക്കേല്‍പ്പിച്ചതായും പരാതി. സസ്പെന്‍ഷന്‍ ആന്‍റി റാഗിങ് നിയമപ്രകാരമുള്ള അന്വേഷണത്തിന് ശേഷമെന്ന് പ്രിന്‍സിപ്പല്‍.