ആലപ്പുഴ അർത്തുങ്കലിൽ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തു. അർത്തുങ്കൽ ചള്ളിയിൽ കാസിൽ ബാറിൽ ഇന്നലെ രാത്രിയാണ് വിഷ്ണു ഗോപി എന്നയാളുടെ നേത്യത്വത്തിൽ ആക്രമണം നടന്നത്. വാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി എത്തിയ സംഘം മദ്യകുപ്പികൾ അടിച്ചു തകർത്തു. ബ്ലാക്ക് ലേബൽ അടക്കം വിവിധ ബ്രാൻഡുകളിൽപ്പെട്ട 20 ലിറ്ററിലധികം മദ്യവും എടുത്തു കൊണ്ടുപോയി. ഓടുന്നതിനിടയിൽ നിലത്തു വീണ് ഒരു ജീവനക്കാരനും ചില്ല് തെറിച്ചു വീണു മറ്റൊരാൾക്കും പരുക്കുണ്ട്.
അർത്തുങ്കൽ ചള്ളിയിൽ ബാറിൽ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ആക്രമണം മുഖംമൂടി സംഘം വടിവാളും കമ്പിവടിയും കൊണ്ട് എല്ലാം അടിച്ചു തകർത്തു. മദ്യപിച്ചു കൊണ്ടിരുന്നവരെയും ജീവനക്കാരെയും വാൾ കാട്ടി ഭീഷണിപ്പെടുത്തി. മേശപ്പുറത്തുണ്ടായിരുന്ന ഗ്ലാസും കുപ്പികളും തകർത്തു. മദ്യം മോഷ്ടിക്കാനാണ് ഗുണ്ടാ സംഘം എത്തിയതെന്ന് സംശയമുണ്ട്. മുഖം മറച്ച് ആണ് ഗുണ്ടാ സംഘം ബാറിൽഎത്തിയത്. ബ്ലാക്ക് ലേബൽ, മാജിക് മൊമൻ്റ്സ് തുടങ്ങിയ വിലകൂടിയ ബ്രാൻഡുകളിൽപ്പെട്ട മദ്യമാണ് ഗുണ്ടകൾ കൊണ്ടു പോയത്. ആക്രമണത്തില്‍ അർത്തുങ്കൽ പൊലീസ് കേസെടുത്തു.