ആലപ്പുഴ വാടയ്ക്കല്‍ കൊലപാതകത്തിന് മാസങ്ങള്‍ക്ക് മുന്‍പ് പ്രതി കിരണ്‍ ദിനേശനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി മകള്‍. കൊലപാതകമാണോ എന്ന് മുന്‍കൂട്ടി സംശയമുണ്ടായിരുന്നില്ലെന്നും മകള്‍ ദീപ്തി പറഞ്ഞു. വേറെ വഴക്കുണ്ടായിരുന്നതായി അറിയത്തില്ല, ഇന്നലെ വരെ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും മകള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
'മൂന്നാല് മാസങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ വീട്ടില്‍ ചെന്നെന്നും മകന്‍ കണ്ടെന്നും ക്രൂരമായി മര്‍ദ്ദിച്ചിരുന്നെന്നും അടുത്ത വീട്ടിലെ സ്ത്രീ പറഞ്ഞിരുന്നു. ബോധം പോലും ഇല്ലായിരുന്നു. അച്ഛനുമായി വലിയ ബന്ധമില്ലാതെയാണ് ജീവിക്കുന്നത്. അതുകൊണ്ട് അതിനെ കുറിച്ച് തിരക്കാനൊന്നും പോയിട്ടില്ല. അമ്മയ്ക്ക് സ്ട്രോക്ക് വന്നിരിക്കുകയാണ്. അതുകൊണ്ട് ഇവിടെ തന്നെയാണ്. വെറെ വഴക്കുണ്ടായോ എന്നറിയില്ല' എന്നും ദീപ്തി പറഞ്ഞു.
അമ്മയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കിരണ്‍ ദിനേശനെ ഷോക്കിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് ദിനേശിനെ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജനല്‍ കമ്പിയില്‍ ൈവദ്യുതി കോര്‍ത്തിട്ട് അതില്‍ പിടിക്കുമ്പോള്‍ ഷോക്കേല്‍പ്പിച്ചായിരുന്നു കൊലപാതകം. വീട്ടില്‍ നിന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ ചതുപ്പില്‍ കൊണ്ടിടുകയായിരുന്നു എന്നാണ് സൂചന. നെറ്റിയിലും കഴുത്തിലും മുറിവും കൈവിരലിലെ പൊള്ളലും മൃതദേഹത്തില്‍ കണ്ടെത്തിയിരുന്നു.