ക്ലാസില്‍ ബഹളമുണ്ടാക്കിയതിന് മകന്റെ പേര് എഴുതിയതിന്റെ പ്രതികാരത്തില്‍ തിരുവനന്തപുരം കാഞ്ഞിരംകുളത്ത് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ പിതാവിന്റെ ക്രൂരമര്‍ദനം. പി.കെ.എച്ച്.എസ്.എസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദനം. കെ.എസ്.ഇ.ബി ജീവനക്കാരനായ സോളമനാണ് മര്‍ദിച്ചത്. കുട്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവം. ക്ലാസില്‍ ബഹളം വച്ച വിദ്യാര്‍ഥികളുടെ പേര് എഴുതി ക്ലാസ് ടീച്ചറെ അറിയിച്ചു, ആ പേരില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ് ആയ സോളമന്, അദ്ദേഹം കെഎസ് ഇബി ജീവനക്കാരനാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചത്. സ്കൂളിന് തൊട്ടുമുന്നിലെ റോഡില്‍ വച്ചാണ് ഈ മര്‍ദനം ഉണ്ടായത്. കുട്ടിയുടെ മുഖത്ത് മര്‍ദനമേറ്റതിന്‍റെ പാടുകളുണ്ട്. കുട്ടി നലിവില്‍ ചികിത്സയിലാണ്. പൊലിസ് കേസെടുത്തുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.