പ്രതീകാത്മക ചിത്രം
പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറില്ലെന്ന് നിലപാടെടുത്തതോടെ മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്. ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മറ്റ് അംഗങ്ങള്‍ വീട്ടിലില്ലാത്ത സമയത്താണ് 18കാരിയായ പെണ്‍കുട്ടി തനിക്കൊരു പ്രണമുണ്ടെന്ന് പിതാവിനെ അറിയിച്ചത്. തുടര്‍ന്നുളള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി. മരത്തടികൊണ്ട് അടിച്ചാണ് പിതാവ് മകളെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെളളിയാഴ്ച്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രണയബന്ധത്തില്‍ നിന്നും പിന്‍മാറണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. പ്രണയബന്ധത്തിൽനിന്നു പിന്മാറില്ലെന്നും സുഹൃത്തിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടതോടെ പിതാവ് മരത്തടികൊണ്ട് അടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ബെംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു.