വെല്ലൂരില്‍ പീഡനശ്രമത്തിനിടെ യുവാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നാലുമാസം ഗര്‍ഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ചയാണ് ഹേമരാജ് എന്നയാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്.
വെല്ലൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് 36കാരി. യുവതിയുടെ കൈയ്ക്കും കാലിനും ഒടിവുണ്ട്. തലയ്ക്കും മുറിവേറ്റിട്ടുണ്ട്. വനിതാ കംപാര്‍ട്മെന്‍റില്‍ കയറിയ ഹേമരാജ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു. യുവതി ശക്തമായി ചെറുത്തതോടെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. പ്രതിയെ ഇന്നലെ പിടികൂടി.