അമ്പലമേട് സ്റ്റേഷനിലെ അതിക്രമത്തില്‍ മോഷണക്കേസ് പ്രതികൾക്കെതിരെ നരഹത്യാശ്രമത്തിനും കേസെടുത്തു. ഇന്നലെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാന്‍ ഡ്രൈവറുടെ കഴുത്തില്‍ പ്രതികള്‍ വിലങ്ങുകൊണ്ട് മുറുക്കുകയായിരുന്നു. കുറ്റകരമായ നരഹത്യാശ്രമം ചുമത്തിയാണ് കേസ്. കൂട്ടുപ്രതിയായ ആദിത്യനെ ലോക്കപ്പില്‍ വച്ച് ആക്രമിച്ച ശേഷം പൊലീസുകാര്‍ മര്‍ദിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നും പൊലീസ് പറയുന്നു.
കരിമുകളിലെ എലഗന്‍സ് ഫ്ലാറ്റില്‍ പലഘട്ടങ്ങളിലായി പ്രതികള്‍ മോഷണം നടത്തിയെന്നാണ് എഫഐആറില്‍ പറയുന്നത്. എസി, ടിവി, പൈപ്പ് ഫിറ്റിങ്ങുകള്‍ എന്നിവയടക്കമാണ് ആദിത്യന്‍, അഖില്‍, അജിത്ത് എന്നിവര്‍ ചേര്‍ന്ന് മോഷ്ടിച്ചത്. വനിതാ പൊലീസിനെ ആക്രമിച്ചതിന് പ്രതികളുടെ വീട്ടുകാര്‍ക്കെതിരെയും കേസെടുത്തു.