ramanattukara-murder-kozhikode

TOPICS COVERED

കോഴിക്കോട് രാമനാട്ടുകരയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊന്നത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വഴങ്ങാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണെന്ന് നിഗമനം. രാമനാട്ടുകര ഫ്ലൈ ഓവറിനു സമീപമാണ് വൈകിട്ടോടെ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊണ്ടോട്ടി സ്വദേശി ഷിബിൻ ആണ് മരിച്ചത്. സംഭവത്തില്‍ വൈദ്യരങ്ങാടി സ്വദേശി ഹിജാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം.

ഇന്നലെ രാത്രി ഷിബിനും ഹിജാസും ഉള്‍പ്പെടയുള്ള നാലംഗ സംഘം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്നതിനിടെ ഹിജാസിനു നേരെ ലൈംഗികാതിക്രമത്തിനു ഷിബിൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഹിജാസ് എതിര്‍ത്തു. ഇതു കയ്യാങ്കളിയിലേക്കു നീങ്ങിയെന്നാണ് ഹിജാസ് പൊലീസിനോടു പറഞ്ഞത്. തുടര്‍ന്ന് ഷിബിനെ ഹിജാസ് സ്ക്രൂ ഡ്രൈവർ കൊണ്ട് വയറ്റില്‍ കുത്തുകയായിരുന്നു. കുത്തേറ്റുവീണ ഷിബിനെ കല്ലു കൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

ഷിബിന്‍റെ മുഖം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കൊലപാതകത്തില്‍ ഹിജാസ് മാത്രമാണ് പ്രതിയെന്നാണ് നിഗമനം. മറ്റുള്ളവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ല. ഫ്ലൈ ഓവറിനു സമീപത്തെ ആളാഴിഞ്ഞ പറമ്പിലാണ് കൊലപാതകം. പ്രദേശത്ത് മദ്യപാനം അടക്കമുള്ള ലഹരി ഉപയോഗം കൂടുതലാണെന്ന് പ്രദേശവാസികളും പറയുന്നു.

ENGLISH SUMMARY:

In a shocking incident in Ramanattukara, Kozhikode, a young man was brutally killed following a dispute over his refusal to engage in a sexual relationship. The victim, identified as Shibin from Kondotty, was found dead near the Ramanattukara flyover in the evening.