kappa-goonda

കാപ്പ നിയമം ലംഘിച്ച കുപ്രസിദ്ധ ഗുണ്ട പൊലീസ് പിടിയിൽ. നിരവധി കേസുകളിലെ  പ്രതിയായ അതിരമ്പുഴ സ്വദേശി അഖിൽ ജോസഫിനെയാണ് കാപ്പാ നിയമം ലംഘിച്ചതിന് പൊലീസ് പിടികൂടിയത്.

അതിരമ്പുഴ നാല്പാത്തിമല ഭാഗത്ത് പളളിപ്പറമ്പിൽ വീട്ടിൽ 29 കാരനായ അഖിൽ ജോസഫിനെ ആണ് കാപ്പാ നിയമം ലംഘിച്ചതിന് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ, ഗാന്ധിനഗർ  സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് അഖിൽ ജോസഫ്.

 

കോട്ടയം അതിരമ്പുഴ കേന്ദ്രീകരിച്ച് ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം അതിക്രമിച്ചതായാണ് പൊലീസ് വിലയിരുത്തൽ.ഇയാൾക്കെതിരെ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമപ്രകാരം ആറു മാസത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തിക്കൊണ്ട് ഉത്തരവിട്ടിരുന്നു . എന്നാൽ ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ  പിടികൂടുന്നത്. കടുത്തുരുത്തി സ്റ്റേഷൻ എസ്.ഐ മാരായ അരുണ്‍കുമാര്‍ പി.എസ്, സജിമോന്‍ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി

 

Notorious gangster arrested for violating Kappa law