TOPICS COVERED

കോഴിക്കോട് താമരശേരി ചുങ്കത്ത് മത്സ്യമാര്‍ക്കറ്റില്‍ ക്വാട്ടേഷന്‍ സംഘാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ട് ഗുണ്ടകളെ പൊലീസ് പിടികൂടി. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പൊലീസിന് നേരെയും പ്രതികളുടെ പരാക്രമം.

ചുങ്കത്തെ സ്വകാര്യമത്സ്യമാര്‍ക്കറ്റിലാണ്  സംഭവം. മത്സ്യമാര്‍ക്കറ്റ് കെട്ടിടയുടമയും നടത്തിപ്പുക്കാരനും തമ്മില്‍ സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. മത്സ്യമാര്‍ക്കറ്റിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തനായി കെട്ടിട ഉടമ ക്വട്ടേഷന്‍ നല്‍കി. ഇന്നലെ രാവിലെ മാര്‍ക്കറ്റിലേക്കുള്ള വഴി ഗുണ്ടകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തടസപ്പെടുത്തുകയും വാഹനകള്‍ തടയുകയും ചെയ്തു. രാത്രി ക്വട്ടേഷന്‍ ടീമിലെ അംഗങ്ങളായ  കണ്ണൂര്‍ സ്വദേശി ദിജില്‍ ഡേവിഡ്, മെക്കാവ് സ്വദേശി ആല്‍ബി ബേബി എന്നിവര്‍ ലഹരി ഉപയോഗിച്ച്

പരസ്പരം ആക്രമിക്കുകയായിരുന്നു. ആല്‍ബിയെയും ദിജിലിനെയും പൊലീസ്  വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ ആശുപത്രിയിലും പരാക്രമം നടത്തി. പൊലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ഉള്‍പ്പെടെ  ശ്രമിച്ചു. തുടര്‍ന്ന് പ്രതികളെ പൊലീസ് ബലമായി കീഴ്പ്പെടുത്തുകയായിരുന്നു.

ENGLISH SUMMARY:

Kozhikode fish market fight occurred at Chungam, involving quotation gang members. Police arrested two individuals after the incident and subsequent disruption at the hospital during medical examination