gang-rape

TAGS

പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ ലഹരി മരുന്നു നല്‍കി  കൂട്ട ബലാല്‍സംഗം ചെയ്ത രണ്ടു പേര്‍ കോഴിക്കോട് കൊയിലാണ്ടിയില്‍ അറസ്റ്റില്‍. പേരാമ്പ്ര ചേര്‍മലയില്‍ വരുണ്‍ രാജ്, മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍ എന്നിവരാണ് അറസ്റ്റിലായത്.

 

ഫെബ്രുവരി 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രതികളായ വരുണ്‍ രാജും ശ്യംലാലും പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ  പീഡിപ്പിക്കുകയായിരുന്നു. കഞ്ചാവും മറ്റ് ലഹരി മരുന്നും നല്‍കിയാണ് പീഡനം. വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. 

 

കഴിഞ്ഞ ഒരു വര്‍ഷമായി പെണ്‍കുട്ടിക്ക് പ്രതികളെ പരിചയമുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. വടകര ഡി.വൈ.എസ്.പി അബ്ദുള്‍ ഷെറീഫാണ് കേസ് അന്വേഷിക്കുന്നത്. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാന്‍ഡിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും