കോഴിക്കോട് കൂടത്തായി കൂട്ടക്കൊലയുടെ വിചാരണയ്ക്കുള്ള തടസമൊഴിവാക്കാന്‍ അന്വേഷണസംഘം. ആറ് കേസുകളിലെയും കുറ്റപത്രവും തൊണ്ടിമുതലും രേഖകളും ജില്ലാ സെഷന്‍സ് കോടതിയിലെത്തിച്ചെങ്കിലും തുടര്‍നടപടികള്‍ ലോക്ഡൗണില്‍ തടസപ്പെട്ടു. സ്പെഷല്‍ പ്രോസിക്യൂട്ടറുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് ശ്രമം. കല്ലറയില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ലോക്ഡൗണ്‍ കാരണം ഹൈദരാബാദിലെ ലാബിലെത്തിക്കുന്നതും തടസപ്പെട്ടു.
രാസപരിശോധന ഫലം കിട്ടുന്ന മുറയ്ക്ക് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിചാരണത്തടവുകാര്‍ക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അര്‍ഹതയുണ്ടെന്ന് കാട്ടി ഒന്നാംപ്രതി ജോളി സമര്‍പ്പിച്ച അപേക്ഷ സെഷന്‍സ് കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. ലോക്ഡൗണ്‍ നീളുന്നതിനാല്‍ വീണ്ടും അപേക്ഷ നല്‍കുന്നതിനും പ്രതിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്.