കൊല്ലത്ത് ജ്വല്ലറി ഉടമയിൽ നിന്ന് 2.51കോടി തട്ടിയെടുത്തെന്ന കേസിൽ കോഴിക്കോട് ട്രാഫിക് നോർത്ത് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.എ സുരേഷ് ബാബുവിനെ സസ്പെൻഡ് ചെയ്തു. ജ്വല്ലറി ഉടമ ബാങ്കിൽ നിന്ന് എടുത്ത കോടികളുടെ ഓവർഡ്രാഫ്റ്റ് ഒഴിവാക്കി കൊടുക്കാം എന്നു കാട്ടി പണം തട്ടിയെടുത്തെന്നാണ് കേസ്.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ വധഭീഷണി മുഴക്കുകയും കള്ള കേസിൽ കുടുക്കി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. സിറ്റി പൊലീസ് മേധാവി കിരൺ നാരായണിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കേസിൽ ഒന്നാം പ്രതിയാണ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായ സുരേഷ് ബാബു. ഭാര്യ വി. പി. നുസ്രത് രണ്ടാം പ്രതിയുമാണ്.
2023 നടന്ന കേസിൽ ജ്വല്ലറി ഉടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. സുരേഷ് കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജ്വല്ലറി ഉടമയുടെയടുത്ത് 25 കോടിയുടെ 10% ആയ 2.5 കോടി രൂപ മുൻകൂറായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടിലേക്ക് മാറ്റി എന്നതാണ് കേസ്.