കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത അർജുൻ നായകനായ മലയാള സിനിമ വിരുന്നിന്റെ തിയറ്റർ കളക്ഷൻ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കൊല്ലം സ്വദേശി ഷമീമിനെതിരെ നിർമാതാക്കളായ നെയ്യാർ ഫിലിംസ് ആണ് പരാതി നൽകിയത്. 123 തീയറ്ററുകളിൽ നിന്ന് 30 ലക്ഷം രൂപയാണ് ഷമീം വ്യാജരേഖകൾ ചമച്ച് തട്ടിയെടുത്തത്.
അർജുൻ, നിക്കിഗൾറാണി തുടങ്ങി താരനിര അണിനിരന്ന മലയാളം സിനിമ. സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പാണ് വിരുന്നിന് യഥാർത്ഥത്തിൽ സംഭവിച്ചത്. കോവിഡ് കാലത്ത് ചിത്രീകരിച്ച സിനിമ തിയറ്ററുകളിലെത്തിയത് കഴിഞ്ഞവർഷം ഓഗസ്റ്റിൽ. മികച്ച പ്രതികരണവുമുണ്ടായി. തിയറ്ററിൽ നിന്ന് ലഭിച്ച കളക്ഷൻ പക്ഷേ നിർമാതാക്കൾക്ക് കിട്ടിയില്ല. വിതരണത്തിന് സഹായിക്കാൻ എന്ന പേരിൽ കൂടെക്കൂടിയ ഷെമീം വ്യാജ രേഖകൾ ഉപയോഗിച്ച് തുക തട്ടിയെടുത്തതെന്നാണ് നിർമാതാക്കളായ നെയ്യാർ ഫിലിമിന്റെ പരാതി. വ്യാജ ഇൻവോയിസുകൾ നൽകിയ ചെക്കായും ഗൂഗിൾ പേയിലൂടെയുമൊക്കെ 30 ലക്ഷം രൂപയാണ് ഷെമീം തട്ടിയെടുത്തത്. പരാതിയിൽ കേസെടുത്ത കൺടോൺമെന്റ് പൊലീസ് ഷെമീമിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.