• ശിവസേന നേതാവിന്‍റെ അഴിമതിപ്പണം ഡോക്ടറുടെ അക്കൗണ്ടില്‍ വന്നതിനും തെളിവുണ്ടെന്നും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു

തിരുവനന്തപുരത്ത് മുംബൈ പൊലീസിന്റെ പേരില്‍ ഡിജിറ്റല്‍ തട്ടിപ്പ്. തലസ്ഥാനത്തെ സീനിയര്‍ ഡോക്ടറില്‍ നിന്ന് 1.29കോടി തട്ടി. കേസുണ്ടെന്ന പേരില്‍ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. സംഭവത്തില്‍ ഒന്‍പതുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സിബിഐ ഡയറക്ടറും സുപ്രീം കോടതി ജഡ്ജിയും ഇഡി ഉന്നതനും ചമഞ്ഞാണ് തട്ടിപ്പുകാര്‍ വിഡിയോ കോളിലെത്തിയത്.

മുംബൈ പൊലീസിന്‍റേതെന്ന പേരിലായിരുന്നു വിഡിയോ കോള്‍. ഡോക്ടറുടെ സിം ഉപയോഗിച്ച് സ്ത്രീകളെ അസഭ്യം പറഞ്ഞതിന് കേസുണ്ടെന്നായിരുന്നു ആദ്യ ഭീഷണി. ഇതിന് പിന്നാലെ ശിവസേന നേതാവിന്‍റെ അഴിമതിപ്പണം ഡോക്ടറുടെ അക്കൗണ്ടില്‍ വന്നതിനും തെളിവുണ്ടെന്നും തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. കേസ് ഒഴിവാക്കണമെങ്കില്‍ ഒരു കോടി മുപ്പത് ലക്ഷം രൂപ റിസര്‍വ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. ഭയന്നു പോയ ഡോക്ടര്‍ പല ദിവസങ്ങളിലായാണ് പണം കൈമാറിയത്.

ENGLISH SUMMARY:

A senior doctor in Thiruvananthapuram has lost Rs 1.29 crore in a digital arrest scam allegedly carried out by fraudsters impersonating Mumbai Police officials. The scammers threatened the doctor with criminal charges, claiming that his SIM card had been used to abuse women and that his bank account was linked to the alleged corruption money of a Shiv Sena leader. They further impersonated senior officials, including the CBI Director, a Supreme Court judge and a senior Enforcement Directorate officer, through video calls to make their threats appear genuine. The doctor was persuaded to transfer money over several days to an account purportedly belonging to the Reserve Bank of India, and police have registered a case against nine people.