ചക്കകൊമ്പന്‍(File Photo)

  • ആന നിലവിൽ 301 കോളനിക്ക് സമീപത്തെ ചോലവനത്തിലാണുള്ളത്.

ഇടുക്കി ചിന്നക്കനാലിലെ അപകടകാരിയായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്നാരംഭിക്കും. മിഷന്‍ ചക്കക്കൊമ്പന്‍റെ ഭാഗമായ ദൗത്യസംഘം വിവിധ ടീമുകളായി പുറപ്പെട്ടു. കൊമ്പനെ ട്രാക് ചെയ്തുകഴിഞ്ഞതായി വനംവകുപ്പ് അറിയിച്ചു. നിലവില്‍ ആന ചിന്നക്കനാല്‍ 301 കോളനിക്ക് സമീപമാണുള്ളത്. നീക്കം നിരീക്ഷിച്ച് മയക്കുവെടി വയ്ക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. 

ചിന്നക്കാലിലെ ഫാത്തിമാത ഹൈ സ്കൂളിലെ ക്യംപ് ഓഫീസില്‍ നിന്നാണ് 50 പേരടങ്ങുന്ന സംഘം പുറപ്പെട്ടത്. 50 പേരടങ്ങുന്ന സംഘം ബാക്കപ്പ് ടീം ക്യാംപ് ഓഫീസില്‍ സജ്ജമാണ്. രണ്ടു കുങ്കിയാനകളും ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവില്‍ 301 കോളനിക്ക് സമീപം ചോലവനത്തിലാണ് ആനയുള്ളത്. ആനയെ നിരപ്പായ മേഖലയിലേക്ക് എത്തിച്ച ശേഷം മാത്രമെ മയക്കുവെടി വെയ്ക്കാന്‍ സാധിക്കൂ. 

301 മേഖലയിലെ ജനവാസ മേഖലയിലെ നിരപ്പായ പ്രദേശത്തോ അരിക്കൊമ്പനെ പിടികൂടിയ സിമന്‍റ് പാലത്തെ നിരപ്പായ പ്രദേശത്തെ എത്തിച്ച് മയക്കുവെടി വെയ്ക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ശേഷം കുങ്കയാനകളുടെ സഹായത്തോടെ റോഡിയോ കോളര്‍ ഘടിപ്പിച്ച ശേഷം ചിന്നക്കനാലില്‍ തന്നെ ആനയെ തിരിച്ചുവിടുന്നതരത്തിലാണ് ദൗത്യം. 

കൃഷിനശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന ചക്ക കൊമ്പനെ പ്രദേശത്തു നിന്നും മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിപിഐ, സിപിഎം, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ചിന്നക്കനാലിലെത്തിയ വനംമന്ത്രി ഇക്കാര്യം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമപരമായ തടസം ഉള്ളതിനാല്‍ ഇതു സാധിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. റോഡിയോ കോളര്‍ ഘടിപ്പിച്ചാല്‍ ആന എവിടെ എന്ന് കൃത്യമായി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെങ്കില്‍ മുന്നറിയിപ്പ് നല്‍കാന്‍ സാധിക്കുമെന്നുമാണ് വനം വകുപ്പ് പറയുന്നത്. ദൗത്യത്തിന്‍റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ 1, 2,9, 10,11, 12 വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Forest department is launching 'Mission Chakkakomban' today to tranquilize and radio-collar the wild elephant Chakkakomban, which has been tracked near 301 Colony in Chinnakanal, Idukki. A 50-member team set out from the camp office at Fathima Matha High School with two kumki elephants and another 50-member backup team on standby, while prohibitory orders are in place across six panchayat wards